ss

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് മാറുന്നു. വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രത്തിൽ 250 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലാണ് നിലവിൽ ഈ റെക്കാഡ്. എച്ച്. വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകൻ. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് വിജയ് ഇപ്പോൾ. ഇതിനുശേഷം അഭിനയിക്കുന്ന ചിത്രത്തോടെ സിനിമയിൽനിന്ന് വിടവാങ്ങുമെന്നും മുഴുവൻ സമയവും രാഷ്ട്രീയപ്രവർത്തനത്തിനു വേണ്ടി മാറ്റിവയ്ക്കുമെന്നും വിജയ് പറഞ്ഞിരുന്നു.