photo

നെയ്യാറ്റിൻകര: റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് നൽകാൻ വന്ന രണ്ടുപേർ അറസ്റ്റിൽ.കോവളം സ്വദേശികളായ വിഷ്ണുവും സൂരജുമാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച വൈകിട്ട് 3ഓടെയായിരുന്നു സംഭവം.ജയിൽ ജീവനക്കാർ നടത്തിയ ദേഹപരിശോധനയിലായിരുന്നു പൊതിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.പ്രതികളെ നെയ്യാറ്റിൻകര പൊലീസിന് കൈമാറി.പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.