
തിരുവനന്തപുരം: എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളുടെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ആരോപിച്ചു. എസ്.ഡി.പി.ഐ പിന്തുണയെ കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇതിന് മറുപടി പറയണം.
രാഹുൽ ഗാന്ധി, വി.ഡി. സതീശൻ, ശശി തരൂർ, കെ. സുധാകരൻ എന്നിവർ മൗനത്തിലാണ്. ഒരു മാസം മുമ്പ് ആലപ്പുഴയിലെ രഞ്ജിത്തിന്റെ കൊലപാതികളായ പി.എഫ്.ഐ ഗുണ്ടകൾക്ക് വധശിക്ഷ ലഭിച്ചത്. ഇവരെയാണ് കോൺഗ്രസും സി.പി.എമ്മും പിന്തുണയ്ക്കുന്നത്. തീവ്രവാദികളെ പിന്തുണയ്ക്കുന്നതിൽ ഇരുമുന്നണികളും മത്സരിക്കുകയാണ്. സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടെന്ന് കോൺഗ്രസും, ബി.ജെ.പി - കോൺഗ്രസ് ധാരണയെന്ന് സി.പി.എമ്മും പറയുന്നു. എന്നാൽ ബി.ജെ.പിക്ക് കേരളത്തിലെ ജനങ്ങളോട് മാത്രമാണ് ധാരണ. രാഹുലിന് അമേഠിയിലെ ജനം നൽകിയ മറുപടി വയനാട്ടിലും ലഭിക്കമെന്ന് അദ്ദേഹം പറഞ്ഞു.