
കിളിമാനൂർ:തൊളിക്കുഴി സാധു സംരക്ഷണ സമിതി റംസാൻ റിലീഫ് സംഘടിപ്പിച്ചു.റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മൗലവി ടി.എ.മുഹമ്മദലി മന്നാനി നിർവഹിച്ചു.വാർദ്ധക്യകാല പെൻഷൻ,വിധവാ പെൻഷൻ,ചികിത്സാ സഹായം എന്നിവ വിതരണം ചെയ്തു.സാധു സംരക്ഷണ സമിതി പ്രസിഡന്റ് എ.നിസാമുദ്ദീൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ.ജാഫർ ഖാൻ,ഭാരവാഹികളായ തോപ്പിൽ താജുദ്ദീൻ, എം.തമീമുദ്ദീൻ,എ.എം.ഇർഷാദ്,എ. നിസാറുദ്ദീൻ,എ.ജാഫർ മൗലവി,എ.ഫസിലുദീൻ തോപ്പിൽ,എ.ഷാജഹാൻ എന്നിവർ സംസാരിച്ചു .