തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള ഗാനങ്ങളിറങ്ങി.'ഇനി കാര്യം നടക്കും' എന്ന മുദ്രാവാക്യത്തിൽ ഊന്നിയാണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.മികച്ച പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരത്തെ പുത്തൻ പാതയിലേക്ക് നയിക്കാനുള്ള മികവുറ്റ നായകനായി രാജീവ് ചന്ദ്രശേഖറിനെ അവതരിപ്പിച്ചിരിക്കുകയാണ് വരികളിലൂടെ.ഗാനരചന സന്തോഷ് വർമയാണ്. സംഗീതം നൽകി ആലപിച്ചത് അനിൽ ജോൺസൺ.സംഗീതത്തിനൊപ്പം രാജീവിന്റെ തിരക്കിട്ട പ്രചാരണ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.