തിരുവനന്തപുരം: പ്രാദേശിക എയർലൈൻ കാരിയറായ ഗോവ ആസ്ഥാനമായുള്ള ഫ്‌ളൈ 91 സാസ് സൊല്യൂഷൻസ് ദാതാക്കളായ ഐ.ബി.എസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തത്തിൽ.
ഐബിഎസിന്റെ ആധുനിക ഓമ്നിചാനലായ ഐഫ്‌ളൈറെസ് കോമേഴ്സ് പ്ലാറ്റ് ഫോം നടപ്പിലാക്കുന്നതിനാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമാക്കുന്നത്.
ഇതിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും ചെലവ് കുറഞ്ഞ നിരക്കുകൾ നൽകുന്നതിനും ബദൽ ഗതാഗത മാർഗങ്ങളുമായി മത്സരാധിഷ്ഠിത നിരക്ക് ഉറപ്പാക്കുന്നതിനും സഹായിക്കും. കൂടാതെ ടയർ 2, ടയർ 3 നഗരങ്ങളെ ബന്ധിപ്പിക്കാനും ഗതാഗത സേവനങ്ങൾ കുറഞ്ഞ ഉൾപ്രദേശങ്ങളിലേക്കുള്ള റൂട്ടുകളും സേവനങ്ങളും ഒരുക്കാനും ഫ്‌ളൈ 91 ന് ഈ പ്ലാറ്റ് ഫോമിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.