വെള്ളനാട്:വെളിയന്നൂർ പെരുമ്പള്ളിമൂഴി ദുർഗാദേവീ ക്ഷേത്രത്തിലെ ചോതി ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ എൻ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി,ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.എസ്.ശോഭൻകുമാർ,പുതുക്കുളങ്ങര അനിൽകുമാർ,വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രം മുൻ പ്രസിഡന്റ് ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു.