തിരുവനന്തപുരം : കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്) തിരുമല ശാഖ രൂപീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വൈ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി,രക്ഷാധികാരി കെ.സി.രാജൻ നാടാർ,ട്രഷറർ ആർ.പി.ക്ലിന്റ്, രജിസ്ട്രാർ കെ.പി.സൂരജ്, ലീഗൽ അഡ്വൈസർ എം.എച്ച്.ജയരാജൻ,താലൂക്ക് സെക്രട്ടറി സ്റ്റീഫൻ, ട്രഷറർ ക്രിസ്‌തുരാജ് എന്നിവർ സംസാരിച്ചു.തിരുമല ശാഖ ഭാരവാഹികളായി സാലു ജെ.ആർ (പ്രസിഡന്റ്), മോഹൻ കുമാർ (വൈസ്‌ പ്രസിഡന്റ്) , ഗ്ലാഡ്സൺ എം.രാജു(സെക്രട്ടറി),രെജി ജയരാജ് (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.