ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര വനിതാ ഭക്തജന സമിതിയുടെ ഒന്നാം വാർഷികാഘോഷവും മീനമാസ ചതയദിന വിശ്വാസി സംഗമവും നാളെ വൈകിട്ട് 4.30ന് ശാർക്കര ഗുരുക്ഷേത്രാങ്കണത്തിൽ നടക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായി 5ന് ഗുരുമണ്ഡപത്തിൽ മാളവികയുടെ നാട്യാർച്ചന നടക്കും. 6ന് എസ്.എൻ.ഡി.പി യോഗം കൊച്ചാലുംമൂട് ശാഖയിലെ ബാലജനയോഗം യൂണിറ്റ് പ്രസിഡന്റ് ഭൈമി എസ്.ലാലിന്റെ ദൈവദശക കീർത്തനാർച്ചന, തുടർന്ന് എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കത്തിന്റെ ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും 6.30ന് മഹാഗുരുപൂജ,നൈവേദ്യ സമർപ്പണം, ദീപക്കാഴ്ച, മംഗളാരതി എന്നിവയോടെ സമാപിക്കും. പങ്കെടുക്കാനെത്തുന്നവർ വൈകിട്ട് 4.30ന് മുൻപായി ശാർക്കരയിലെത്തണം. ഫോൺ: 98955 23618.