
ആലപ്പുഴ: എൻ.സി.പി ദേശീയ സമിതി അംഗം കലവൂർ ശ്രീഗൗരിയിൽ അഡ്വ. കലവൂർ വിജയകുമാർ (75) നിര്യാതനായി. ഭാര്യ: എം.കെ.ഉഷ. മക്കൾ:അഭിലാഷ്, അർജ്ജുൻ. മരുമക്കൾ: ജി.അനിതലക്ഷ്മി, ജി.ആതിര. സഞ്ചയനം 7ന് ഉച്ചയ്ക്ക് 2ന്.
മണ്ണഞ്ചേരി പഞ്ചായത്ത് മെമ്പർ, എൻ.സി.പി ജില്ല വൈസ് പ്രസിഡന്റ്, കലവൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗം, ആലപ്പുഴ ബാർ അസോസിയേഷൻ സെക്രട്ടറി, ആലപ്പുഴ നോർത്ത് റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1976ൽ എറണാകുളം ലോകോളേജിൽ നിന്ന് നിയമ പഠനം പൂർത്തീകരിച്ചു. 1976ൽ കോൺഗ്രസ് നേതാവ് അഡ്വ. ഡി.സുഗതന്റെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിച്ച വിജയകുമാർ ക്രിമിനൽ കേസുകളിൽ മിവവ് തെളിയിച്ചിരുന്നു. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ കോൺഗ്രസ് എസിൽ നിന്നു. പിന്നീട് എൻ.സി.പിയിൽ ചേർന്നു.