
തിരുവനന്തപുരം: സംഘടന തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻലാൽ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവച്ചു. ഡോ. ശശി തരൂരിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഷൈൻലാൽ ആരോപിച്ചു. മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ഇന്ന് പത്രിക നൽകുമെന്നും അദ്ദേഹം പറഞ്ഞു.