തിരുവനന്തപുരം: തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പന്ന്യൻരവീന്ദ്രൻ ഇന്ന് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തും.രാവിലെ 7.30 ന് അരുവിക്കരകോണത്ത് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ പര്യടനം ഉദ്ഘാടനം ചെയ്യും.രാത്രി 8.50 ന് ജവഹർ കോളനിയിലാണ് സമാപനം.