തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർത്ഥികളായി രണ്ട് കേന്ദ്രമന്ത്രിമാർ ജനവിധി തേടുന്ന തിരുവനന്തപുരം ജില്ലയിൽ പ്രചാരണത്തിനായി കേന്ദ്രനേതാക്കളായ അമിത്ഷായുംഎസ്. ജയശങ്കറും എത്തും.ഇന്നലെ രാത്രിയോടെ എത്തിയ കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കർ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രികാസമർപ്പണ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര മന്ത്രി അമിത് ഷാ ശനിയാഴ്ച തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിപ്പ്.