തിരുവനന്തപുരം:ചൊവ്വാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടിയ മഴ ലഭിച്ചത് കേരള സർവകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം കാര്യവട്ടം കാമ്പസിൽ സ്ഥാപിച്ച വർഷമാപിനിയിലാണ്. 49 മില്ലി മീറ്റർ മഴ. കാര്യവട്ടത്ത് മാർച്ച് 22,23,28,29 തീയതികളിലായി 61 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു.ഇന്നലെ ലഭിച്ച മഴയോടെ ആകെ ലഭിച്ച മഴയുടെ അളവ് 110 മില്ലി മീറ്ററായി.ഇതാദ്യമായാണ് ഈ പ്രദേശത്ത് വേനൽക്കാലത്ത് ഇത്രയുമധികം മഴ രേഖപ്പെടുത്തിയത്.വേനലിലും മൺസൂണിലും ചില പോക്കറ്റുകൾ കേന്ദ്രീകരിച്ച് കൂടുതലും കുറവും മഴ ലഭിക്കുന്നത് സാധാരണയാണെന്ന് പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവി ഡോ.സാബു ജോസഫ് അറിയിച്ചു.