തിരുവനന്തപുരം:: എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 9.30ന് പേരൂർക്കടയിൽ നിന്ന് റോഡ് ഷോ ആരംഭിക്കും. കേന്ദ്ര മന്ത്രി എസ് .ജയ്ശങ്കറിന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കളുടെ നീണ്ട നിരയും റോഡ് ഷോയിലുണ്ടാകും. മുതിർന്ന നേതാക്കളായ ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി .കെ കൃഷ്ണദാസ്,
വി വി രാജേഷ് എന്നിവരും പങ്കെടുക്കും. റോഡ് ഷോയുടെ അകമ്പടിയോടെ സ്ഥാനാർത്ഥി 11 മണിക്ക് കളക്ട്രേറ്റിലെത്തും.