തിരുവനന്തപുരം : കിംസ് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ഓ ബൈ തമാരയിൽ നടത്തിയ ഇഫ്താർ സംഗമം സ്‌നേഹത്തിന്റെ ഒത്തുചേരലായി.വൈകിട്ട് 6.30ന് ഇഫ്താർ ആരംഭിച്ചു.ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടിയവർ പരസ്പരം ആശ്ലേഷിച്ചും കുശലം പറഞ്ഞും നോമ്പ് തുറന്നു.കിംസ് ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.എം.ഐ.സഹദുള്ള അതിഥികളെ വരവേറ്റു. ടെക്‌നോപാർക്ക് മുൻ സി. ഇ. ഒ ജി.വിജയരാഘവൻ,കിംസ് ഹെൽത്ത് വൈസ് ചെയർമാൻ ഡയറക്ടർ മെഡിക്കൽ സർവീസസ് പ്രൊഫ.ഡോ. ജി.വിജയരാഘവൻ,എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, തുടങ്ങിയവർ പങ്കെടുത്തു.