selvan

തിരുവനന്തപുരം: ദക്ഷിണറെയിൽവേ ചീഫ് പബ്ളിക് റിലേഷൻസ് ഒാഫീസറായി എം.സെന്തമിഴ് സെൽവൻ ചുമതലയേറ്റു.ചീഫ് പി.ആർ.ഒ ആയിരുന്ന ബി.ഗണേസൻ ഡെപ്യൂട്ടിജനറൽ മാനേജരായി തസ്തികമാറിയ സാഹചര്യത്തിലാണിത്. 2007ലെ ഇന്ത്യൻ റെയിൽവേ ഇലക്ട്രിക് എൻജിനിയർ സർവ്വീസ് ഉദ്യോഗസ്ഥനാണ് സെന്തമിഴ് സെൽവൻ.

സെ​ന്റ് ​ക്ലാ​ര​റ്റ് ​കോ​ളേ​ജി​ന്
സ്വ​യം​ഭ​ര​ണ​ ​പ​ദ​വി

ബം​ഗ​ളൂ​രു​:​ ​ബം​ഗ​ളൂ​രു​ ​ജ​ല​ഹ​ള്ളി​ ​സെ​ന്റ് ​ക്ലാ​ര​റ്റ് ​കോ​ളേ​ജി​ന് ​യു.​ജി.​സി​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ ​ന​ൽ​കി.​ 2005​ൽ​ ​ക്ലാ​രെ​ഷ്യ​ൻ​ ​മി​ഷ​ണ​റി​ക​ൾ​ ​സ്ഥാ​പി​ച്ച​ ​സെ​ന്റ് ​ക്ലാ​ര​റ്റ് ​കോ​ളേ​ജി​ന് ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സ്വ​യം​ഭ​ര​ണ​പ​ദ​വി​ ​ല​ഭി​ച്ച​ത്.​ ​നാ​കി​ന്റെ​ ​എ​ ​പ്ല​സും​ ​എ.​ഐ.​സി.​ടി.​സി​ ​അം​ഗീ​കാ​ര​വും​ ​നേ​ര​ത്തെ​ ​ല​ഭി​ച്ചി​രു​ന്ന​താ​യി​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​ഫാ.​ ​തോ​മ​സ് ​തെ​ന്ന​ടി​യി​ൽ​ ​അ​റി​യി​ച്ചു.

നി​യ​മ​നം​ ​അ​ധാ​ർ​മ്മി​കം​:​ ​ചെ​ന്നി​ത്തല

ആ​ല​പ്പു​ഴ​:​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​​​ഷ​ൻ​ ​ചെ​യ​ർ​മാ​നാ​യി​ ​ജ​സ്റ്റി​സ് ​മ​ണി​കു​മാ​റി​നെ​ ​നി​യ​മി​ച്ച​ത് ​അ​ധാ​ർ​മ്മി​ക​മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഗ​വ​ർ​ണ​റും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ത​മ്മി​ലു​ള്ള​ ​ക​ള്ള​ക്ക​ളി​യു​ടെ​ ​തെ​ളി​വാ​ണി​ത്.​ ​സാ​ധാ​ര​ണ​ക്കാ​ർ​ ​ജ​സ്റ്റി​​​സ് ​മ​ണി​കു​മാ​റി​ൽ​ ​നി​ന്ന് ​നീ​തി​ ​പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​​​ച്ചു.

വ​യ​നാ​ട്ടി​ൽ​ ​കൊ​ടി​യൊ​ന്നും​ ​മ​റ​ച്ചു​വ​ച്ചി​ല്ല.​ ​'​ഇ​ന്ത്യ​"​ ​മു​ന്ന​ണി​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ര​രു​തെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ഒ​രേ​ ​ഒ​രാ​ൾ​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണ്.​ ​എ​സ്.​ഡി.​പി.​ഐ​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​പി​ന്തു​ണ​ ​വേ​ണ്ടെ​ന്നാ​ണ് ​യു.​ഡി.​എ​ഫ് ​നി​ല​പാ​ട്.​ ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​യു.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​എ.​ഷു​ക്കൂ​ർ,​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​അ​ജ​യ് ​ത​റ​യി​ൽ,​ ​കെ.​പി.​ശ്രീ​കു​മാ​ർ,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​പ്ര​സി​ഡ​ന്റ് ​എം.​പി.​പ്ര​വീ​ൺ​ ​എ​ന്നി​വ​രും​ ​വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.