
പോർച്ചുഗലിലെ കേപ് റോക്കയിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ മുൻകാല നായിക ലിസി. കേപ് റോക്ക... പോർച്ചുഗലിന്റെയും ഒരു കോഴ്സ് യൂറോപ്പിന്റെയും പടിഞ്ഞാറൻ ഭാഗമാണ് കാബേഡ റോക്ക അല്ലെങ്കിൽ കേപ് റോക്ക്. അതിനെ ലോകത്തിന്റെ അറ്റം അല്ലെങ്കിൽ ലോകാവസാനം എന്ന് വിളിക്കുന്നു. അമേരിക്ക കണ്ടെത്തുന്നതിന് മുൻപ്, കര അവസാനിക്കുന്നതും കടൽ ആരംഭിക്കുന്നതും കേപ് റോക്കയിൽ ആണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. സന്ദർശിക്കേണ്ട ഇൗ മനോഹരമായ സ്ഥലം, ലിസ്ബണിൽ നിന്ന് അത്ര ദൂരെയല്ല. കാഴ്ച ആസ്വദിച്ചുകൊണ്ട് കേപ്പിലെ ചുരുക്കം ചില റെസ്റ്റോറന്റുകളിൽ ഒന്നിൽ ഗ്രിൽ ചെയ്ത ഫ്രഷ് സാർഡിനുകൾ ചെയ്യാൻ ശ്രദ്ധിക്കണം. ചിത്രങ്ങൾ പങ്കുവച്ച് ലിസി കുറിച്ചു.
എൺപതുകളിൽ മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളായിരുന്നു ലിസി. 1982 ൽ റിലീസ് ചെയ്ത ഇത്തിരിനേരം ഒത്തിരികാര്യം സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഒാടരുത് അമ്മാവാ ആളറിയാം സിനിമയിലാണ് ആദ്യമായി നായികയാവുന്നത്. മോഹൻലാൽ- പ്രിയദർശൻ സിനിമകളിൽ ലിസി നിറസാന്നിദ്ധ്യമായിരുന്നു. മലയാളത്തിനുപുറമേ അന്യ ഭാഷകളിലും തിളങ്ങിയ ലിസി 1982 മുതൽ 1999 വരെ അഭിനയ രംഗത്ത് സജീവമായിരുന്നു. സംവിധായകൻ പ്രിയദർശനെ തന്നെയാണ് ലിസി ജീവിത പങ്കാളിയായി തിരഞ്ഞെടുത്ത് വിവാഹം ചെയ്തത്. 26 വർഷത്തെ ദാമ്പത്യ ജീവിതം 2016 ൽ ഇരുവരും അവസാനിപ്പിക്കുകയും ചെയ്തു. മകൻ സിദ്ധാർത്ഥ് കാമറയുടെ പിന്നിൽ പ്രവർത്തിക്കുന്നു. മകൾ കല്യാണി പ്രിയദർശൻ മലയാളത്തിലും തെന്നിന്ത്യയിലും അറിയപ്പെടുന്ന നായിക.