
വളർത്തുനായയുടെ ചിത്രം പങ്കുവച്ച നടി ഐശ്വര്യ മേനോന് ട്രോൾ പൂരം .നായയുടെ പേരാണ് ട്രോൾ പൂരത്തിന് വഴിതെളിച്ചത്.
എന്റെ മകൾ കോഫി മേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി എന്നാണ് ചിത്രത്തിൽ നൽകിയ കുറിപ്പ്. വളർത്തുനായയുടെ പേരിന്റെ കൂടെ ജാതിപ്പേര് ചേർത്തതിലെ പ്രതിഷേധമാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്.
ട്രോളുകളും എത്തുന്നുണ്ട്. കോഫി മേനോൻ എന്ന നായയുടെ പേരിലെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും കമന്റുകൾ നിറയുന്നു. 5122 ഫോളോവേഴ്സുള്ള ഇൗ പേജിന്റെ ബയോ ഐശ്വര്യ മേനോൻ മമ്മീസ് മോഹക് പ്രിൻസസ് എന്നാണ്. മുഴുവൻ പേര് പറയെടാ എന്ന മീശമാധവൻ സിനിമയിലെ മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്.
2018 ൽ റിലീസ് ചെയ്ത തമിഴ് പടം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോൻ ശ്രദ്ധേയാവുന്നത്. ഫഹദ് ഫാസിലിന്റെ മൺസൂൺ മാംഗോസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്ന ബസൂക്കയിൽ ഐശ്വര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.