ss

പത്തൊൻപതാം ജന്മദിനം ആഘോഷിച്ച് യുവനടി സാനിയ ബാബു. കൊച്ചിയിൽ ബീച്ചിന് സമീപമാണ് സാനിയ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്. ഞാൻ ഉയരം കുറഞ്ഞ ആളായിരിക്കാം. പക്ഷേ ഞാൻ ഇപ്പോഴും നിങ്ങളുടെ വലിയ സുന്ദരിയാണ്. എനിക്ക് പത്തൊൻപതാം ജന്മദിനാശംസകൾ. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം സാനിയ കുറിച്ചു. സിനിമയിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് സാനിയ ബാബു. ഗാനന്ധർവ്വൻ സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ശേഷമാണ് സാനിയ ശ്രദ്ധ നേടുന്നത്. അതിന് മുൻപും സാനിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജോ ആൻഡ് ജോ , സ്റ്റാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ സാനിയ ഗ്ളാമറസ് വേഷങ്ങളിൽ ഫോട്ടോ ഷോട്ട് നടത്താറുണ്ട്. വൈകാതെ സാനിയയെ നായികയായി കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.