
വെള്ളറട: ബൈക്കുകൾ കൂട്ടിയിടിച്ച് കുടപ്പനമൂട് തേരിയിൽ വീട്ടിൽ സജീബ് -സജീല ദമ്പതികളുടെ മകൻ ആസിഫ് മുഹമ്മദ് 1(8) മരണ മടഞ്ഞു. മറ്റേ ബൈക്കോടിച്ചിരുന്നയാൾ ഗുരുതരാസ്ഥയിലാണ്. ബുധനാഴ്ച രാത്രി പത്തരയോടെ ചെറിയകൊല്ല ജംഗ്ഷനു സമീപത്തുവച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആസിഫിനെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും പതിനൊന്നേകാലോടെ മരിച്ചു. നെയ്യാറ്റിൻകരയിൽ നിന്നു കുടപ്പനമൂട്ടിലേക്ക് വരുകയായിരുന്നു ആസിഫ്. വെള്ളറടയിൽ നിന്നു നിലമാമൂട് ഭാഗത്തേക്കായിരുന്ന ബൈക്കുമായിട്ടാണ് കൂട്ടിയിടിച്ചത്.. അപകത്തിൽപെട്ട മറ്റേബൈക്കിലെ യാത്രക്കാരൻ പ്രവീൺ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പ്ളസ്ടു പരീക്ഷ കഴിഞ്ഞ് റിസൾട്ടിന് കാത്തിരിക്കുകയായിരുന്നു ആസിഫ്.ആസിയ, ആദിൽ എന്നിവർ സഹോദരങ്ങളാണ്.. മൃതദേഹം കുടപ്പനമൂട് ജമാ അത്തിൽ കബറടക്കി.