b

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പോങ്ങുംമൂട് ശാഖാസെക്രട്ടറി പോങ്ങുംമൂട് അർച്ചന നഗർ കൃഷ്ണഭവനിൽ കെ. ഭഗീരഥൻ (77,റിട്ട.വി.എസ്.എസ്.സി) നിര്യാതനായി.ഭാര്യ: ആർ. ശ്രീലത. മക്കൾ : സിമി ബി.എസ്., ബൈഷി ബി. മരുമക്കൾ: രാജീവ് എസ്, അമ്മലു എ.വി. സംസ്കാരം ഇന്നുച്ചയ്ക്ക് 12.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ.

ശാഖാ വൈസ്‌പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് കെ.ഭഗീരഥന്റെ നിര്യാണത്തിൽ അനുശോചിച്ചു.