തിരുവനന്തപുരം: മണ്ണന്തലയിൽ നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ മൂന്നുപേർക്ക് പരിക്കേറ്റ സ്‌ഫോടനത്തിന് കാരണക്കാരായ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റുചെയ്‌തു.
ആനാട് വേട്ടമ്പള്ളി വേങ്ങവിള മേലേ നെട്ടെറകുഴി വീട്ടിൽ അഖിലേഷ് (22),വേങ്കോട് പ്രശാന്ത് നഗർ,ദേവീക്ഷേത്രത്തിന് സമീപം രോഹിണി വീട്ടിൽ കിരൺ (18) എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്. കേസിലെ നാലാം പ്രതിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി.
ഒന്നാം പ്രതി ടിന്റു എന്ന അനിരുദ്ധ് കൈകൾക്ക് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി നെടുമൺ വാർഡിൽ മുക്കോല ഹൊറൈസൺ പാർക്ക് എന്ന ആൾപാർപ്പില്ലാത്ത റിയൽ എസ്റ്റേറ്റ് നിർമ്മാണമേഖലയിലാണ് സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് നാടൻ ബോംബ് നിർമ്മിച്ചത്.