
ഒന്നാം സെമസ്റ്റർ എം.എസ്സി മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 14 നകം ഓൺലൈനായി അപേക്ഷിക്കണം.
ഒന്നാം സെമസ്റ്റർ എം.എസ്സി
ഒന്നാം സെമസ്റ്റർ എം.എസ്സി പ്രോഗ്രാം ഇൻ കെമിസ്ട്രി (വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ), എം.എസ്സി സുവോളജി പ്രോഗ്രാം വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോ ഡൈവേഴ്സിറ്റി (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 14 നകം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കൂ.
എം.ജി സർവകലാശാല
പ്രാക്ടിക്കൽ
ഒൻപതാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ റഗുലർ, 2018, 2017 അഡ്മിഷനുകൾ സപ്ലിമെന്ററി) ഒൻപതാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 16 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബിവോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (2021 അഡ്മിഷൻ റഗുലർ ന്യൂ ,സ്കീം ജനുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 15, 16 തീയതികളിൽ കാലടി ശ്രീശങ്കര കോളേജിൽ നടക്കും.
ആറാം സെമസ്റ്റർ സി.ബി.സി.എസ് (2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മാർച്ച് 2024) ബിരുദ പരീക്ഷയുടെ ബി.എ മ്യൂസിക് വോക്കൽ, വീണ, വയലിൻ, മൃദംഗം, മദ്ദളം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം പ്രാക്ടിക്കൽ പരീക്ഷകൾ 16 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പരീക്ഷാഫലം
എം.ടെക് ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ (2013, 2014 അഡ്മിഷനുകൾ മേഴ്സി ചാൻസ് സെപ്തംബർ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് (റഗുലർ, സപ്ലിമെന്ററി) എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.ഫാം(ലാറ്ററൽ എൻട്രി) മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം(ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ ലിങ്കിൽ പരിശോധിക്കാം. പരാതികൾ ഉള്ളവർ ആപ്ലിക്കേഷൻ നമ്പർ,പേര് എന്നിവയുൾപ്പെടെ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേന 6ന് രാവിലെ 11ന് മുൻപ് അറിയിക്കുക. വിവരങ്ങൾക്ക് 0471 2525300 വെബ്സൈറ്റ് www.cee.kerala.gov.in
കിക്മ എം.ബി.എ അപേക്ഷ
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ(കിക്മ) എം.ബി.എ(ഫുൾടൈം) 2024-26 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ഫിനാൻസ്,മാർക്കറ്റിംഗ്,ഹ്യൂമൻ റിസോഴ്സ്സ്,ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യുവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. അവസാന തീയതി 25.വിവരങ്ങൾക്ക് 8547618290/ 9188001600 വെബ്സൈറ്റ് www.kicma.ac.in
ഡാറ്റാ അനലിറ്റിക്സ് ക്ളാസ്
തിരുവനന്തപുരം: സി- ഡാക് ഏപ്രിൽ 15 മുതൽ ഡാറ്റാ അനലിറ്റിക്സിൽ ഓഫ്ലൈൻ ഫുൾടൈം ക്ളാസുകൾ ആരംഭിക്കുന്നു. പൈത്തൺ, സ്റ്റാറ്റിസ്റ്റിക്സ്, മെഷീൻ ലേണിംഗ്, എക്സൽ, എസ്.പി.എസ്.എസ്, പവർ ബി.ഐ എന്നിവയെക്കുറിച്ചുള്ള സെഷനുകൾ പരിശീലനത്തിൽ ഉൾക്കൊള്ളുന്നു.
യോഗ്യത: അടിസ്ഥാന പ്രോഗ്രാമിംഗ് കഴിവുകളുള്ള ഏതെങ്കിലും ബിരുദധാരി. പ്ളേസ്മെന്റ് സഹായം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8547882754, URL.www.stdc-t.in
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പ്രൊഫഷണൽ ഡിഗ്രി കോഴ്സ്(കീം 2024) പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകളുടെ സ്ക്രൂട്ടിനി ജോലികൾക്ക് പ്ലസ് ടു പാസായതും കമ്പ്യൂട്ടർ അറിയാവുന്നതുമായ ഉദ്യോഗാർത്ഥികളിൽ നിന്നും ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ പ്രവേശന പരീക്ഷാ കമ്മിഷണർ, ഏഴാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം 695001 വിലാസത്തിലോ 10ന് വൈകിട്ട് 5നകം അയയ്ക്കുക.വിവരങ്ങൾക്ക് 0471 2525300 വെബ്സൈറ്റ്:www.cee.kerala.gov.in
കുടുംബശ്രീ ഫോട്ടോഗ്രാഫി മത്സരം:തീയതി നീട്ടി
തിരുവനന്തപുരം : 'കുടുംബശ്രീ ഒരു നേർച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ അയയ്ക്കാനുള്ള തീയതി മേയ് 15 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് പരിഗണിക്കുന്നത്. പൊതുവിഭാഗത്തിനും അയൽക്കൂട്ട/ഓക്സിലറി വിഭാഗത്തിനും പ്രത്യേക സമ്മാനങ്ങളുണ്ട്. നോട്ടിഫിക്കേഷന്റെ പൂർണ്ണ രൂപം www.kudumbashree.org/photography2024 ൽ. ഫോട്ടോകൾ kudumbashreephotocontest@gmail.comൽ അയച്ചു നൽകാം. ഫോട്ടോ പ്രിന്റുകളോ വാട്ടർമാർക്കോ ചെയ്യാത്ത ഫോട്ടോകൾ ഉൾപ്പെടുത്തിയ സി.ഡി പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷൻ ബിൽഡിംഗ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 വിലാസത്തിലേക്ക് അയയ്ക്കണം. 'കുടുംബശ്രീ ഒരു നേർച്ചിത്രം ഫോട്ടോഗ്രാഫി മത്സരം' എന്ന് കവറിന് മുകളിൽ രേഖപ്പെടുത്തണം.