padma

തിരുവനന്തപുരം: പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കയർ ഏറ്റുവാങ്ങി.പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജോയിന്റ് സൂപ്രണ്ട് അൽഷാനിൽ നിന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങളായ തുളസി ഭാസ്‌കരൻ,കരമന ജയൻ എന്നിവർ ചേർന്ന് കയർ ഏറ്റുവാങ്ങി. പൂജപ്പുര സെൻട്രൽ ജയിലിലെ അന്തേവാസികളാണ് വർഷങ്ങളായി കയർ നിർമിക്കുന്നത്. ഒരു മാസത്തോളം വ്രതമെടുത്താണ് നൂലു കൊണ്ട് കയർ നിർമിക്കുന്നത്.ശുദ്ധിക്രിയകൾക്കു ശേഷം കൊടിയേറ്റിന് ഉപയോഗിക്കുന്ന പൂജിച്ച കൊടിയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവത്ത് നമ്പിയും ചേർന്ന് ക്ഷേത്രം തന്ത്രിക്ക് കൈമാറും. 12ന് രാവിലെ 8.45നും 9.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ഗ്വജാരോഹണം നടത്തുന്നതോടെ ഈ വർഷത്തെ പൈങ്കുനി ഉത്സവത്തിന് തുടക്കമാകും.19ന് നടക്കുന്ന വലിയകാണിക്കയ്ക്കും 20ന് പള്ളിവേട്ടയും നടക്കും. 21 ന് ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.സുരക്ഷാകാരണങ്ങൾ കണക്കിലെടുത്ത് ആറാട്ട് ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ നിന്ന് പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.