k

തിരുവനന്തപുരം: മൂന്ന് മണിക്കൂർ കൊണ്ടു വരച്ച നാച്ചുറൽ പെയിന്റിംഗിന് 10 ലോക റെക്കാഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ആറുവയസുകാരനായ ശ്രേയസ്. ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്,ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്,ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്,കിഡ്സ്‌വേൾഡ് റെക്കാഡ്, കലാമ്സ്‌വേൾഡ് റെക്കാഡ്, അമേരിക്കൻ ബുക്ക് ഒഫ് റെക്കാഡ്,മാജിക് ബുക്ക് ഒഫ് റെക്കാഡ്,യൂറോപ്യൻ ബുക്ക് ഒഫ് റെക്കാഡ്,ഗോൾഡൻ ബുക്ക് ഒഫ് റെക്കാഡ്,ഇന്റർനാഷണൽ കിഡ് സൂപ്പർ ടാലന്റഡ് അവാർഡ്,വേൾഡ് റെക്കാഡ് യൂണിവേഴ്സിറ്റി ഡിഗ്രി എന്നിവയാണ് ലഭിച്ചത്.

ചോക്ക്,കരി,ഇലച്ചാറ്,മണ്ണ്,ബീറ്റ്റൂട്ട് ജ്യൂസ്,പഞ്ഞി,വെള്ളം തുടങ്ങിയവ ഉപയോഗിച്ച് 3 മണിക്കൂർ കൊണ്ടാണ് ശ്രേയസ് ചുമർചിത്രം വരച്ചത്.പട്ടം എസ്.യു.ടി ആശുപത്രിയിലെ ലബോറട്ടറി ബ്ലഡ് ബാങ്ക് സ്റ്റാഫായ ചരിത്രയുടെയും അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റിലെ സ്റ്റാഫായ രാജേഷിന്റെയും മകനാണ്. പട്ടം എസ്.യു.ടി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ശ്രേയസിനെയും അമ്മ ചരിത്രയെയും അനുമോദിച്ചു.ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി മെമ്മന്റോയും ക്യാഷ് പ്രൈസും സമ്മാനിച്ചു.