ആറ്റിങ്ങല്‍: ബില്ലടയ്ക്കാത്തതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ ജില്ലാവിദ്യാഭ്യാസ ഓഫീസിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരി. 6032 രൂപയാണ് കുടിശ്ശിക. നിരവധി അറിയിപ്പുകള്‍ നല്കിയിട്ടും തുക അടയ്ക്കാതായതോടെ ചൊവ്വാഴ്ച അധികൃതര്‍ കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു. വ്യാഴാഴ്ച 6035 രൂപയുടെ പുതിയ ബില്ലും വന്നിട്ടുണ്ട്. തിരുവനന്തപുരം ഡി.ഡി.ഓഫീസില്‍ നിന്നാണ് തുക അനുവദിക്കേണ്ടതെന്നും ഇതിനുള്ള നടപടികളായിട്ടുണ്ടെന്നും അടുത്തദിവസം തന്നെ ബില്ല് അടയ്ക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.