
ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന രണ്ട് മോഷണക്കേസിലെ പ്രതികൾ പൊലീസ് വലയിലായി.പെരുമ്പഴുതൂർ കീളിയോട് പൊറ്റവിള വീട്ടിൽ ശ്യാംകുമാർ എന്ന് വിളിക്കുന്ന ഉഷസ് (43), ബാലരാമപുരം ആർ.സി സ്ട്രീറ്റിൽ രാജപ്പൻ എന്ന് വിളിക്കുന്ന സന്തോഷ് (56) എന്നിവരാണ് പിടിയിലായത്. ഇതിൽ ചാനൽപ്പാലം-റസൽപ്പുരം റോഡിൽ പെട്ടിക്കട നടത്തുന്ന 101 വയസുള്ള കൃഷ്ണൻകുട്ടിയുടെ രണ്ടരപ്പവൻ മാല തട്ടിപ്പറിച്ച കേസിൽ രണ്ടാം പ്രതിയാണ് ഉഷസ്. കഴിഞ്ഞ 26ന് പകലായിരുന്നു സംഭവം നടന്നത്. ബാലരാമപുരം ആർ.സി സ്ട്രീറ്റിന് പിറകുവശം താമസിക്കുന്ന ഗൾഫിൽ ജോലി നോക്കുന്ന ബെന്നിയുടെ വീട്ടിൽ നടത്തിയ മോഷണക്കേസിലാണ് രാജപ്പൻ പിടിയിലായത്. കഴിഞ്ഞ 30 ന് രാവിലെ 8 മണിയോടെയാണ് സംഭവം. ഗ്യാസ് സ്റ്റൗ അടുപ്പ്, എൽ.ഇ.ഡി ടിവി എന്നിവയാണ് മോഷണം പോയത്.