തിരുവനന്തപുരം: സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. കഠിനംകുളം ചിറ്റാറ്റുമുക്ക് ഗിരിജാ ഭവനിൽ രജിത് (32,ചക്കൂ), കടയ്ക്കാവൂർ വയലത്തിവീട് അബിൻ (25), കഴക്കൂട്ടം മേനംകുളം പുല്ലാട്ടുകരി സോമസൂര്യയിൽ അനന്തൻ (25), കോട്ടയം ഏറ്റുമാനൂർ മണിമലയിൽ വിമൽ വിനോദ് (29) എന്നിവരാണ് കരമന പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 18ന് കിള്ളിപ്പാലം ബണ്ട് റോഡിലായിരുന്നു സംഭവം. പോത്തൻകോട് നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഇവരെത്തിയത്. മണിമല, ചാലക്കുടി, തമ്പാനൂർ, പൊഴിയൂർ, കഠിനംകുളം, മാന്നാർ, കടയ്ക്കാവൂർ തുടങ്ങിയ സ്റ്റേഷനുകളിലും ഇവരുടെ പേരിൽ മാല, ബൈക്ക് മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.