തിരുവനന്തപുരം:ചാലക്കുടിയിൽ ട്രാക്ക് നന്നാക്കുന്ന ജോലിയുള്ളതിനാൽ ഇന്ന് ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം - കോട്ടയം,കോട്ടയം - എറണാകുളം പാസഞ്ചറുകളും ഷൊർണ്ണൂർ - എറണാകുളം, എറണാകുളം - ഷൊർണ്ണൂർ മെമു സർവ്വീസുകളും റദ്ദാക്കി.

ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ് ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി, ഗുരുവായൂർ - മധുര എക്സ്പ്രസ് എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.മടക്ക സർവ്വീസും എറണാകുളത്തു നിന്നായിരിക്കും. കാരയ്ക്കൽ - എറണാകുളം എക്സ്പ്രസ് പാലക്കാട് യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ മടക്ക സർവ്വീസും നടത്തും.കൂടാതെ പൂനെ -കന്യാകുമാരി എക്സ്പ്രസ് കാൽ മണിക്കൂറും മൈസൂർ -കൊച്ചുവേളി എക്സ്പ്രസ് മൂന്ന്മണിക്കൂറും, ബാംഗ്ളൂർ - കന്യാകുമാരി ഐലണ്ട് എക്സ്പ്രസ് ഒരു മണിക്കൂറും നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ്,ഒരു മണിക്കൂറും, ചണ്ടീഗഡ് - കൊച്ചുവേളി സമ്പർക്കക്രാന്തി അര മണിക്കൂറും,ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസ് രണ്ടു മണിക്കൂറും എറണാകുളം - പൂനെ എക്സ്പ്രസ് ഒരു മണിക്കൂറും, ബാംഗ്ളൂർ - എറണാകുളം എക്സ്പ്രസ് രണ്ടേകാൽ മണിക്കൂറും വൈകും.