
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കാഡ് തുകയ്ക്ക് പ്രമുഖ കമ്പനിയായ ശക്തി ഫിലിം ഫാക്ടറി സ്വന്തമാക്കി. ഹൃദയത്തിനുശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, അർജുൻ ലാൽ, അശ്വന്ത് ലാൽ, കലേഷ് രാംനാഥ്, നീത പിള്ളെ , ഷാൻ റഹ്‌മാൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട്.
സംഗീതം അമൃത് രാംനാഥ്. ഛായാഗ്രഹണം വിശ്വജിത്ത്. ഏപ്രിൽ 11ന് ചിത്രം പ്രദർശനത്തിന് എത്തും.പി. ആർ. ഒ ആതിര ദിൽജിത്ത്.