നെയ്യാറ്റിൻകര:കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നെല്ലിമുട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന നൈപുണ്യവികസന പരിശീലനം ആരംഭിച്ചു. 5, 6, 7 ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം.ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.ടി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. നെല്ലിമൂട് പ്രഭാകരൻ,നെല്ലിമൂട് രാജേന്ദ്രൻ,വി.രത്നരാജ്,എം.ആർ.വിജയദാസ്,കെ.വിശ്വംഭരൻ,അരുണ.ആർ.പി,ജെ.കുഞ്ഞുകൃഷ്ണൻ, അനില.എ.ആർ,സി.വി.ജയരാജൻ,ടി.എസ്.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.