photo

നെയ്യാറ്റിൻകര: ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് 12വരെ കേരള കൗമുദിയും ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂളും നെയ്യാറ്റിൻകര സൈബോ ടെക് കമ്പ്യൂട്ടേഴ്സുമായി സഹകരിച്ച് ക്ഷേത്രാങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള കേരളകൗമുദി പവലിയന്റെ ആദ്യ സമ്മാന കൂപ്പൺ സായി കൃഷ്ണ പബ്ലിക് സ്കൂൾ എം.ഡി ചെങ്കൽ എസ്.രാജശേഖരൻ നായർ പൂരിപ്പിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ അക്കാഡമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ,മാനേജർ മോഹനകുമാരൻ നായർ,സൈബോടെക് കമ്പ്യൂട്ടേഴ്സ് ലീഗൽ അഡ്വൈസർ അഡ്വ.മഞ്ചവിളാകം ജയകുമാർ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ ജി.കിരൺ കുമാർ,സെക്രട്ടറി അഡ്വ.എസ്.പ്രമോദ്,സബ് ഗ്രൂപ്പ്‌ ഓഫീസർ ഹരിപ്രിയ,ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ആശാ ബിന്ദു,കേരളകൗമുദി സർക്കുലേഷൻ സീനിയർ മാനേജർ എസ്.സേതുനാഥ്‌,കേരളകൗമുദി സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.ക്ഷേത്ര കമ്മിറ്റി ഓഫീസിന് സമീപം പ്രവർത്തിക്കുന്ന കേരളകൗമുദി സ്റ്റാൾ സന്ദർശിച്ച് കൂപ്പൺ പൂരിപ്പിച്ച് ബോക്സിൽ നിക്ഷേപിക്കാം.ആറാട്ട് ദിവസമായ 12ന് രാവിലെ 10 മണിക്ക് നറുക്കെടുപ്പിൽ വിജയികളാവുന്ന 5 പേർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.