ss

അല്ലു അർജുൻ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്ത നായിക. അല്ലു അർജുന്റെ നായികയായി സാമന്ത എത്തുന്നത് ആദ്യമാണ്. അല്ലു ചിത്രമായ പുഷ്പയുടെ ആദ്യ ഭാഗത്തിൽ സാമന്ത ഐറ്റം ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ- നയൻതാര ചിത്രം ജവാനുശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പ്രത്യേകത. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. സൺ പിക്ചേഴ്സും ഗീത ആർട്സും ചേർന്നാണ് നിർമ്മാണം .ചിത്രീകരണം ഉടൻ ആരംഭിക്കും.അതേസമയം സിനിമയിൽ നിന്ന് ഇടവേള എടുത്ത സാമന്ത മടങ്ങി എത്തിയിരിക്കുകയാണ്. പുഷ്പയിൽ ഐറ്രം ഡാൻസ് അവതരിപ്പിച്ചതിൽ കുറ്റബോധം ഉണ്ടെന്നും ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും അടുത്തിടെ സാമന്ത വെളിപ്പെടുത്തിയിരുന്നു. അത് തെറ്റായ തീരുമാനമായിരുന്നുവെന്നും സാമന്ത പറഞ്ഞിരുന്നു.