
ഭീഷ്മപർവ്വം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. നടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരി ഷൈനയാണ് വധു. ചിറ്രൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇരുവരുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഫാലിമി, കുടുക്ക്, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിൽ റൈന അഭിനയിച്ചിട്ടുണ്ട്. ഇരട്ട സഹോദരിയുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്ന ചിത്രം റൈന സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. വികാര നിർഭരമായ കുറിപ്പ് ഇരുവരുടെയും അമ്മ സുനന്ദ വിവാഹചിത്രങ്ങൾക്കൊപ്പം പങ്കുവച്ചു. ആചാരങ്ങളില്ലാതെ, ഒരു തരി പൊന്നണിയാതെ ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ ഒരു ഒപ്പിലൂടെ അവൾ 'ദേവവധുവായി'. തക്കു...... ദത്ത.... എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം. സുനന്ദയ്ക്ക് ചെലവില്ലല്ലോ എന്നു നോക്കി പറഞ്ഞ പ്രിയരേ.... ഇത് എന്റെ മകളുടെ ആദർശമാണ്.''