ss

താൻ മരിച്ചാൽ ആരും ഫോട്ടോകൾ ഷെയർ ചെയ്യരുതെന്ന് പറഞ്ഞു തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ നടി മുംതാസ് രംഗത്ത് . ആത്മീയ പാതയിലാണ് ഇപ്പോൾ മുംതാസ്.

'എന്റെ ഗ്ലാമറസ് ചിത്രങ്ങൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ കൈ നിറയെ പണം കിട്ടിയാൽ എന്റെ എല്ലാ സിനിമയുടെയും റൈറ്റ്സ് ഞാൻ വാങ്ങുമായിരുന്നു. ഗ്ലാമറസ് ഫോട്ടോകൾ എല്ലാം നീക്കം ചെയ്യും. എന്നെ ആരും ഗ്ലാമറസ് വേഷങ്ങളിൽ കാണാൻ പാടില്ല. ഇതൊന്നും നടക്കില്ലെന്ന് അറിയാം. നാളെ ഞാൻ മരിച്ചു പോയാൽ എന്റെ ഗ്ലാമറസായ മോശപ്പെട്ട ഫോട്ടോകൾ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യർത്ഥനയുണ്ട്. എനിക്കു വേണ്ടി അത് നിങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ എന്റെ മനസ് വല്ലാതെ വേദനിക്കും.' മുംതാസ് പറഞ്ഞു.

വിജയ് - ജ്യോതിക ചിത്രം ഖുഷിയിലൂടെ മുംതാസ്ഏ റെ ശ്രദ്ധ നേടിയിരുന്നു. 2009ൽ സിനിമവിട്ട മുംതാസ് തമിഴ് ബിഗ്ബോസിൽ മത്സരിച്ചിരുന്നു. പിന്നീട് പൂ‌ർണമായും ആത്മീയതയിലേക്ക് തിരിയുകയായിരുന്നു.