ആറ്റിങ്ങൽ: തിരുവനന്തപുരം കൊച്ചുപ്രേമൻ സ്മാരക സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തിൽ കൊച്ചുപ്രേമൻ അനുസ്മരണവും പുരസ്കാരവിതരണവും നാളെ വൈകിട്ട് 3ന് ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടക്കും.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉദയൻ കലാനികേതൻ അദ്ധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് ചലച്ചിത്ര സീരിയൽ നടി ഗിരിജ പ്രേമൻ കൊച്ചുപ്രേമൻ പുരസ്‌കാരം സമർപ്പിക്കും.വിദ്യാഭ്യാസ അവാർഡുകൾ പോസ്കോ സ്പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ.എം.മോഹിസിനും കലാപ്രതിഭാ പുരസ്കാരം തിരക്കഥാകൃത്ത് ഡോ.ജി.കിഷോറും വിതരണം ചെയ്യും.ഡോ. ഹരികൃഷ്ണൻ,ബി.എസ്.സജിതൻ,സുരേഷ് ബാബു,രമ്യമോൾ എസ്.പി തുടങ്ങിയവർ പങ്കെടുക്കും.