കിളിമാനൂർ:വേനലിൻ ചൂടിൽ നിന്ന് യാത്രയുടെ കുളിരും തേടി കിളിമാനൂർ കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിവിധങ്ങളായ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വാദിക്കാൻ തരത്തിൽ നിരവധി പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. വിനോദയാത്രകൾ,തീർത്ഥാടനയാത്രകൾ, ട്രക്കിംഗ് ഉൾപ്പെട്ട വനയാത്രകൾ,കപ്പൽയാത്രകൾ ഇവയൊക്കെ പാക്കേജിന്റെ ഭാഗമാണ്.ഏപ്രിൽ 7ന് ആഴിമല -ബീമാപ്പള്ളി -കോവളം (550 രൂപ), 10നു പേപ്പാറ ഡാം -കല്ലാർ -പൊന്മുടി (750 രൂപ ) ,13നു വാഗമൺ -പരുന്തുംപാറ (ഉച്ചഭക്ഷണം ഉൾപ്പെടെ 910 രൂപ ),14 മുതൽ 17വരെ വയനാട് യാത്ര (പ്രവേശന ഫീസുകളും താമസ സൗകര്യവും ഉൾപ്പെടെ 4400രൂപ ),19,20ദിവസങ്ങളിൽ മാമലക്കണ്ടം - മാങ്കുളം -മൂന്നാർ -കാന്തല്ലൂർ -മറയൂർ (ഒരു നേരത്തെ ഉച്ചഭക്ഷണം,താമസ സൗകര്യം ഉൾപ്പെടെ 1850രൂപ),21 നു അടവി -അമ്പനാട് എസ്റ്റേറ്റ് -കോന്നി ആനക്കൊട്ടിൽ (580രൂപ ) , 25നു ആഡംബര കപ്പൽയാത്ര (എ.സി ലോ ഫ്ലോർ ബസിൽ 4400രൂപ ),28നു കന്യാകുമാരി -വിവേകാനന്ദപ്പാറ (700രൂപ ) , ഇതുകൂടാതെ വിഷുപ്പുലരിയിൽ ശബരിമല യാത്ര. കൂടുതൽ വിവരങ്ങൾക്ക് 9633732363,9645667733,8086360302,9895324204.