photo

നെടുമങ്ങാട് : കരുപ്പൂര് മുഖവൂർ ശ്രീമഹാവിഷ്ണുസ്വാമി ക്ഷേത്രത്തിൽ സ്ഥിരം സപ്താഹ യജ്ഞവേദിയും സദസ്യർക്കായുള്ള സെമി പെർമനന്റ് ഹാളും യാഥാർത്ഥ്യമാകും.ക്ഷേത്രോപദേശക സമിതിയും ഭക്തജനങ്ങളും ഏറെനാളായി ഉന്നയിച്ചുവന്ന ആവശ്യത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പ് നൽകിയതായി ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.ഭാഗവത സപ്താഹ യജ്ഞവും മീന തിരുവോണ -വിഷു ദശദിന മഹോത്സവവും തിരുവോണം നക്ഷത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.സാംസ്കാരിക സദസ് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് അനിൽ കരുപ്പൂരാൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എസ്.ആർ.ഒ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഡെപ്യൂട്ടി കമാൻഡാന്റ് കുമാർ രാഹുൽ മുഖ്യാതിഥിയായിരുന്നു.സപ്താഹ യജ്ഞാചാര്യൻ കരിയം സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി.ക്ഷേത്രോപദേശക സമിതി സെക്രട്ടറി വി.സതീഷ് കുമാർ, വൈസ് പ്രസിഡന്റ് വിനയൻ തുടങ്ങിയവർ സംസാരിച്ചു.