തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കാഴ്ചപരിമിതർക്കായി വഴുതക്കാട് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു.40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭ്യമാണ്.വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ ഓഫീസുമായി നേരിട്ടോ ബന്ധപ്പെടണം. വിലാസം: ഹെഡ്മാസ്റ്റർ,കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം,വഴുതക്കാട്, തിരുവനന്തപുരം. ഫോൺ 0471 2328184, 8547722034, 9447467252. വാട്ട്സ്ആപ്പ് നമ്പർ: 8547722034, വെബ്‌സൈറ്റ്: www.gsvt.in , ഇ - മെയിൽ: gbs.tvpm@gmail.com .