ബാലരാമപുരം: 37-ാമത് ഗീതാജ്ഞലി സാംസ്കാരിക ഉത്സവവും കോട്ടുകാൽ കവികൾ സാംസ്കാരിക വേദി കൂട്ടായ്മയും അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വേദി പ്രസിഡന്റ് ശ്യാമപ്രസാദ് എസ്.കോട്ടുകാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സന്തോഷ് കുമാർ,​ഡോ.അഭിലാഷ്,​കാര്യവട്ടം ശ്രീകണ്ഠൻ നായർ,​പയറ്റുവിള സോമൻ,​ഡോ.ഉഷ,​സതീഷ് കിടാരക്കുഴി,വിജേഷ് ആഴിമല,​ജാനു കാഞ്ഞിരംകുളം തുടങ്ങിയവർ സംസാരിച്ചു.2023ലെ കവിതക്കുള്ള ഗീതാജ്ഞലി അവാർഡ് സതീഷ് കിടാരക്കുഴിക്ക് നൽകി.രാജേന്ദ്രൻ നെല്ലിമൂട് സ്വാഗതവും സത്യൻ നന്ദിയും പറഞ്ഞു.