മലയിൻകീഴ് : മലയിൻകീഴ് ഗ്രാമ പഞ്ചായത്തും ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന കായികഷമതാ ക്യാമ്പിന്റെ ഉദ്ഘാടനം 7ന് വൈകിട്ട് 4ന് മലയിൻകീഴ് ഗ്രന്ഥശാലയിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലാകുമാരി നിർവഹിക്കും.കഴിഞ്ഞ വർഷം ക്യാമ്പിൽ പങ്കെടുത്തിരുന്ന എല്ലാ കുട്ടികളും രക്ഷകർത്താക്കളും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കണമെന്ന് ഫോറം പ്രസിഡന്റ് ചന്ദ്രശേഖരൻനായർ അറിയിച്ചു.