
വിഴിഞ്ഞം: അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ, പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി വെള്ളായണി കാർഷിക കോളേജിൽ സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ മീറ്റ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ ഉദ്ഘാടനം ചെയ്തു. വെള്ളായണി കാർഷിക കോളേജ് ഡീൻ ഒഫ് ഫാക്കൽറ്റി ഡോ.റോയി സ്റ്റീഫൻ അദ്ധ്യക്ഷനായി. പി.ഡി.എസ് ഓർഗാനിക് സ്‌പൈസസ് അഡ്വൈസർ ഡോ.തോമസ്, ഗ്രോ കോമസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ബിബിൻ മാത്യൂസ്, സിംപ്ലിഫൈ അഗ്രി പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ റിജിഷ് രാജൻ, കാർഷിക കോളേജ് അദ്ധ്യാപകരായ ഡോ.അലൻ തോമസ്, അർച്ചന സത്യൻ, സ്മിജ പി.കെ എന്നിവർ സംസാരിച്ചു. ഡയറക്ടറേറ്റ് ഒഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, ഡയറക്ടറേറ്റ് ഒഫ് പ്ലാന്റേഷൻ, എ.പി.ഇ.ഡി.എ, വിവിധ സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവയിൽ നിന്നും വിദഗ്ദ്ധരും വ്യവസായിക മേഖലയിലെ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു.