തിരുവനന്തപുരം:അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഫേസ്ബുക്കിലൂടെ ഉന്നയിച്ച് തന്നെയും കുടുംബത്തെയും അപമാനിക്കുന്നവർക്കെതിരെ മുൻമന്ത്രി വി.എസ്.ശിവകുമാർ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 50 ലക്ഷവും നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം മുൻസിഫ് കോടതിയിലും കേസുകൾ ഫയൽ ചെയ്തു. എറണാകുളം സ്വദേശി ഡോ.അജയ് ബാലചന്ദ്രൻ, ആലുവ സ്വദേശി ഗ്ലിൻസി എന്നിവർക്കെതിരെയാണ് കേസുകൾ .ഇരുവർക്കുമെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയും അജയ് ബാലചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുകയുമുണ്ടായി. ഗ്ലിൻസി ഹാജരായിരുന്നില്ല. ഇരുവരും ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടുകയായിരുന്നു. ഇതിനിടെ ഇവർ പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചു. തൃപ്തികരമായ മറുപടി ലഭ്യമായില്ല.