
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ സംസ്ഥാനത്ത് 86 പേരുടെ പത്രിക തള്ളി. സൂക്ഷ്മപരിശോധന പൂർത്തിയായതോടെ 204 പേരുടെ പത്രിക അംഗീകരിക്കപ്പെട്ടു.
പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. വിജയരാഘവന്റെയും കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരുടെ പത്രികകളും തള്ളി. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ അപരയുടെ പത്രിക സ്വീകരിച്ചു.
വ്യാഴാഴ്ച വൈകിട്ട് മൂന്നിന് നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ 290 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്.
പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. ഇതോടെ അന്തിമ സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് രൂപമാകും.
കോട്ടയത്താണ് കൂടുതൽ സ്ഥാനാർത്ഥികളുള്ളത്- 14.
മണ്ഡലങ്ങളിലെ നിലവിലുള്ള സ്ഥിതി-----------ബ്രാക്കറ്റിൽ തള്ളിയവ
തിരുവനന്തപുരം- 13 (തള്ളിയത് 9)
ആറ്റിങ്ങൽ 7 (7)
കൊല്ലം 12 (3)
പത്തനംതിട്ട 8 (2)
മാവേലിക്കര 10 (4)
ആലപ്പുഴ 11 (3)
കോട്ടയം 14 (3)
ഇടുക്കി 8 (4)
എറണാകുളം 10 (4)
ചാലക്കുടി 12 (1)
തൃശൂർ 10 (5)
ആലത്തൂർ 5 (3)
പാലക്കാട് 11(5)
പൊന്നാനി 8 (12)
മലപ്പുറം 10 (4)
വയനാട് 10 (2)
കോഴിക്കോട് 13 (2)
വടകര 11 (3)
കണ്ണൂർ 12 (6
കാസർകോട് 9 (4)
അന്തിമപട്ടിക: 2.77 കോടി വോട്ടർമാർ; 2 ലക്ഷം പേർ പുറത്ത്
വോട്ടെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പുറത്തിറക്കി. ആകെ 2,77,49,159 വോട്ടർമാർ. ശുദ്ധീകരണത്തിൽ 2,01,417 പേർ പുറത്തായി.6.49 ലക്ഷം വോട്ടർമാർ പുതുതായി പട്ടികയിലെത്തി. 18-19 പ്രായക്കാരായ കന്നി വോട്ടർമാരുടെ എണ്ണം 5,34,394.ജനുവരി 22ന് പ്രസിദ്ധീകരിച്ച പട്ടികയിലാണ് കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലും നടത്തിയത്.പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു.
ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർദ്ധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ 367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068.
കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറം (33,93,884), കുറവ് വോട്ടർമാർ വയനാട് (6,35,930), കൂടുതൽ സ്ത്രീ വോട്ടർമാരുള്ളഹജില്ല മലപ്പുറം(16,97,132), കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല തിരുവനന്തപുരം(94), ആകെ പ്രവാസി വോട്ടർമാർ 89,839, പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല കോഴിക്കോട് (35,793). 80 വയസ്സിന് മുകളിൽ പ്രായമുള്ള 6,27,045 വോട്ടർമാരുണ്ട്.
ലോക്സഭാ മണ്ഡലം തിരിച്ച് വോട്ടർമാർ
തിരുവനന്തപുരം- 14,30,531
ആറ്റിങ്ങൽ- 13,96,807
കൊല്ലം-13,26,648
പത്തനംതിട്ട- 14,29,700
മാവേലിക്കര-13,31,880
ആലപ്പുഴ-14,00,083
കോട്ടയം-12,54,823
ഇടുക്കി-12,50,157
എറണാകുളം-13,24,047
ചാലക്കുടി-13,10,529
തൃശൂർ-14,83,055
ആലത്തൂർ-13,37,496
പാലക്കാട്-13,98,143
പൊന്നാനി-14,70,804
മലപ്പുറം-14,79,921
കോഴിക്കോട്-14,29,631
വയനാട്-14,62,423
വടകര-14,21,883
കണ്ണൂർ-13,58,368
കാസർകോട്-14,52,230