തിരുവനന്തപുരം: ലോക്‌സഭയിലേക്ക് മത്സരിക്കാൻ തലസ്ഥാനത്തെ രണ്ടുമണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 20 പേർ. തിരുവനന്തപുരത്ത് 13ഉം ആറ്റിങ്ങലിൽ 7 പേരുമാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരം മണ്ഡലത്തിൽ 22 പത്രികകളിൽ 9 എണ്ണവും ആറ്റിങ്ങലിൽ 14ൽ ഏഴു പേരുടെ പത്രികകളും തള്ളി. അപൂർണമായ പത്രികകളാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്.
തിരുവനന്തപുരത്തെ സ്ഥാനാർത്ഥികൾ
പന്ന്യൻ.പി.രവീന്ദ്രൻ (സി.പി.ഐ)
ശശി തരൂർ (കോൺഗ്രസ്)
രാജീവ് ചന്ദ്രശേഖർ (ബി.ജെ.പി)
എസ്.രാജേന്ദ്രൻ (ബി.എസ്.പി)
എസ്.മിനി (എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്))
ക്രിസ്റ്റഫർ ഷാജു (സ്വതന്ത്രൻ)
എസ്.സുശീലൻ (സ്വതന്ത്രൻ)
ജെന്നിഫർ ജെ.റസൽ (സ്വതന്ത്രൻ)
എസ്.എം.സുബി (സ്വതന്ത്രൻ)
ഡി.മോഹനൻ (സ്വതന്ത്രൻ)
നിശാന്ത് ജി. രാജ് (സ്വതന്ത്രൻ)
എസ്.ശശി (സ്വതന്ത്രൻ)
ഷൈൻ ലാൽ (സ്വതന്ത്രൻ)
നാമനിർദേശ പത്രിക തള്ളിയത്
അരുൺ (സി.പി.ഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ ഡമ്മി), വി.വി.രാജേഷ് (ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ഡമ്മി), റഹുമ്മുദ്ദീൻ (സ്വതന്ത്രൻ), വിനോദ് എസ്.വി (വിടുതലൈ ചിരുതയ്ഗൾ കട്ച്ചി), മിത്രാ കുമാർ (സ്വതന്ത്രൻ), ജെയ്ൻ വിൽസൺ (സ്വതന്ത്രൻ), ഷിർലി ജോൺ (സ്വതന്ത്രൻ), ജോസഫ് ജോൺ (സ്വതന്ത്രൻ), അഖിൽ എം.എ (സ്വതന്ത്രൻ)
ആറ്റിങ്ങൽ
അഡ്വ.അടൂർ പ്രകാശ് (കോൺഗ്രസ്)
വി.ജോയി (സി.പി.എം)
വി. മുരളീധരൻ (ബി.ജെ.പി)
എസ്.സുരഭി (ബി.എസ്.പി)
എസ്.പ്രകാശ് (സ്വതന്ത്രൻ)
പി.എൽ.പ്രകാശ് (സ്വതന്ത്രൻ)
കെ.സന്തോഷ് (സ്വതന്ത്രൻ)
പത്രിക തള്ളിയത്
എസ്.രാജശേഖരൻ നായർ (ബി.ജെ.പി സ്ഥാനാർത്ഥി വി.മുരളീധരന്റെ ഡമ്മി), സി.അജയകുമാർ (സി.പി.എം സ്ഥാനാർത്ഥി വി.ജോയിയുടെ ഡമ്മി), കെ.വിനോദ് (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പാർട്ടി), എൻ.മുഹമ്മദ് ഫൈസി (സ്വതന്ത്രൻ), കെ.വിവേകാനന്ദൻ (സ്വതന്ത്രൻ), ജി.ടി.അനിൽകുമാർ (സ്വതന്ത്രൻ), വിനോദ് രാജ്കുമാർ (അഖില കേരള തൃണമൂൽ പാർട്ടി)