തിരുവനന്തപുരം: ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന

ഭാഗവത സപ്താഹ യജ്ഞവും ലക്ഷാർച്ചനയും 6 മുതൽ 14 വരെ നടക്കും. യജ്ഞാചാര്യൻ ഡോ.ഭവദാസൻ നമ്പൂതിരിപ്പാട്, വെൺമണി സഹാചാര്യൻ ശ്രീഹരി ഭട്ടതിരിപ്പാട്, ചെമ്മൻഗാഡ് എന്നിവർ നേതൃത്വം നൽകും. 6ന് രാവിലെ 6ന് ഭദ്രദീപ പ്രോജ്ജ്വലനവും യജ്ഞ സമുദ്ഘാടനവും. തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും. 7 മുതൽ എല്ലാ ദിവസവും രാവിലെ 6.30 മുതൽ 8.30 വരെയും 9 മുതൽ 12.45 വരെയും ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെയും 4.45 മുതൽ 6.30 വരെയും ശ്രീമദ് ഭാഗവതപാരായണവും പ്രഭാഷണവും ഉണ്ടാകും. വിഷുദിനത്തിൽ ക്ഷേത്രതന്ത്രി അരയാൽ കീഴിലം കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ലക്ഷാർച്ചനയും കളഭാഭിഷേകവും നടത്തും.14ന് രാവിലെ 5ന് പള്ളിയുണർത്തലും നിർമ്മാല്യവും 5.40ന് അഭിഷേകവും ദീപാരാധനയും 7.30ന് ഉഷപൂജ, 9.50 ന് ഉച്ചപൂജ എന്നിവയും നടക്കും. 6ന് കളഭാഭിഷേകം ,6.30ന് ദീപാരാധന, 8ന് അത്താഴപൂജ എന്നിവ നടക്കും.13ന് വൈകിട്ട്. 5.30 മുതൽ 7 വരെ ഭക്തിഗാനമേള. രാത്രി 7 മുതൽ 8.30 വരെ തിരുവാതിര, ഭജന. 14ന് രാവിലെ 6.30 മുതൽ 8.30 വരെ ഭക്തിഗാനമേള വൈകിട്ട്. 5.30 മുതൽ 6.30 വരെ ഭജന. രാത്രി 7 മുതൽ 8.30 വരെ സംഗീതക്കച്ചേരി എന്നിവ നടക്കും.