തിരുവനന്തപുരം: നാലാഞ്ചിറ എരിയന്നൂർക്കോണം എഴുകന്യാവൂർ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റും മകയിരം മഹോത്സവവും 7 മുതൽ 13 വരെ നടക്കും. ക്ഷേത്രതന്ത്രി പാണാവള്ളി അശോകൻ മുഖ്യകാർമ്മികത്വം വഹിക്കും. ഒന്നാം ഉത്സവദിവസമായ 7ന് രാവിലെ 5ന് പള്ളിയുണർത്തൽ. 5.15ന് നിർമ്മാല്യദർശനം, അഭിഷേകം, മലർനിവേദ്യം എന്നിവ നടക്കും. 12.10നും 12.50നും ഇടയിൽ തൃക്കൊടിയേറ്റ് നട
ക്കും. 6.30ന് ദീപാരാധനയ്ക്ക് ശേഷം കുങ്കുമാഭിഷേകം, ദുർഗാദേവി പൂജ, തമ്പുരാൻ പൂജ, യോഗീശ്വരൻ, മന്ത്രിമൂർത്തി, ബ്രഹ്മരക്ഷസ്‌പൂജ, നാഗർപൂജ, യക്ഷിയമ്മയ്ക്ക് പൂജ, കൊടിമരപൂജ, ഗണപതിക്ക് അപ്പം മൂടൽ. 8ന് രാവിലെ 8.30ന് പന്തീരടി പൂജ. 10.30ന് പഞ്ചഗവ്യം, നവകം, കളഭാഭിഷേകം, കലശാഭിഷേകം, 7.30ന് മുളപൂജ. 9ന് ഉച്ചയ്ക്ക് 12.30ന് മംഗല്യ സദ്യ. വൈകിട്ട് 7.30ന് മുള പൂജ, മാലപ്പുറം പാട്ട്. 10ന് വൈകിട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം 6.45ന് സർപ്പബലി. 11ന് വൈകിട്ട് 5ന് കാര്യസിദ്ധിപൂജ. വൈകിട്ട് 7.30ന് മുളപൂജ, കൊന്ന് തോറ്റ്. 8.30ന് അത്താഴപൂജ. 12ന് രാത്രി 10ന് നാലാഞ്ചിറ സാംസ്കാരിക നിലയത്തിന് സമീപത്ത് നിന്ന് പള്ളിവേട്ട. ഏഴാം ഉത്സവ ദിവസമായ 13ന് രാവിലെ 6ന് മഹാഗണപതി ഹോമം. 8.45ന് പന്തീരടി പൂജ. 10.50ന് പൊങ്കാല അടുപ്പിൽ ദീപം പകരും. 11ന് കൂട്ടുമഹാമൃത്യുഞ്ജയഹോമം. ഉച്ചയ്ക്ക് 1ന് പൊങ്കാല നിവേദ്യം. വൈകിട്ട് 5.30ന് ആറാട്ടിന് എഴുന്നള്ളത്ത്. 7.30ന് തിരു ആറാട്ട് (ഉദിയന്നൂർ ശിവക്ഷേത്ര സന്നിധിയിൽ). തുടർന്ന് ക്ഷേത്രത്തിൽ വന്നതിന് ശേഷം കൊടിയിറക്ക്, ലഘുഭക്ഷം. കുരുതി തർപ്പണം.