1

കുളത്തൂർ: കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 131മത് തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടൻ സുധീർകരമന നിർവഹിച്ചു. ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. നടി സിനികോലത്തുകര, ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ് ബാബു,​ ഉത്സവ കമ്മിറ്റി ജോയിന്റ് കൺവീനർ അനിൽകുമാർ,​ഭരണ സമിതി അംഗം ജിതി. എ.ആർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോലത്തുകര ശ്രീനാരായണ ആശ്രമത്തിൽ ഗുരുവിന്റെ പുതിയ പഞ്ചലോഹ വിഗ്രഹം സമർപ്പിച്ച ക്ഷേത്ര സമാജം പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ,സി.സി.ടി.വി സംഭാവന നൽകിയ ആറ്റിൻകുഴി ദാസ് ടവർ ഉടമ മോഹൻദാസ്,കുളത്തൂർ ആർ.ആർ.ഇലക്ട്രിക്കൽസ് ഉടമ സി.രാജൻ എന്നിവരെ ഉപഹാരം നൽകി സുധീർ കരമന ആദരിച്ചു.