തിരുവനന്തപുരം: കുമാരപുരം കുഴിയാലുംമൂട് രക്തചാമുണ്ഡി ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 10ന് നടക്കും. രാവിലെ 4.30ന് നട തുറക്കും. 7.15ന് ചെണ്ടമേളം. 8ന് നാഗരൂട്ട്. 8.30ന് കലശം പ്രത്യേകപൂജ, ഭജന. 12ന് അന്നദാനം.12.15ന് ഉച്ചനിവേദ്യം. 12.30ന് നട അടയ്ക്കൽ. വൈകിട്ട് 6.15ന് പൊങ്കാല. 6.30ന് ഭരതനാട്യം. മോഹിനിയാട്ടം,7ന് സംഗീതാർച്ചന,8ന് പുഷ്പാഭിഷേകം. 8.30ന് വിശേഷാൽപൂജ. 9ന് നട അടയ്ക്കും.